
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് 10 രൂപയ്ക്ക് ശുദ്ധീകരിച്ച 'പയണി' (യാത്രക്കാരൻ) എന്ന പേരിൽ കുടിവെള്ള കുപ്പി നൽകുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി. ചെന്നൈയിലെ പല്ലവൻ ഹൗസിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ പദ്ധതി ഉദ്ഘാടനം ചെയ്തു. 1080-ലധികം എക്സ്പ്രസ്, എയർകണ്ടീഷൻ ബസുകൾ തമിഴ്നാട്ടിൽ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് ഇവയിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ 2013-ൽ ഒരു ലിറ്റർ കുപ്പി കുടിവെള്ളം 'അമ്മ വെള്ളം' എന്ന പദ്ധതി പ്രകാരം 10 രൂപക്ക് വിറ്റിരുന്നു.
എന്നാൽ ഇതിനായി നിർമ്മിച്ചിരുന്നു ഉൽപ്പാദന പ്ലാൻ്റിലെ ചില സാങ്കേതിക തകരാർ കാരണം ഈ പദ്ധതി നിർത്തിവച്ചു. ഈ സാഹചര്യത്തിലാണ് ദീർഘദൂര ബസ് യാത്രക്കാരുടെ സൗകര്യത്തിനായി ‘പയണി’ എന്ന പേരിൽ 10 രൂപയ്ക്ക് വീണ്ടും ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്ന പദ്ധതി പുനരാരംഭിച്ചിരിക്കുന്നത്. ഇതിന് യാത്രക്കാർ തമിഴ്നാട് സർക്കാരിന് നന്ദി അറിയിച്ച് കൊണ്ടിരിക്കുകയാണ്! തമിഴ്നാട്ടിൽ ട്രാൻസ്പോർട്ട് കോർപറേഷനിൽ പല പുതിയ പദ്ധതികൾ നടപ്പിലാക്കാൻ വിജയ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഒരു ഭാഗമായാണ് ചെന്നൈ സിറ്റിയിൽ മുഴുവനും AC ബസുകൾ സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്. ഇതിനായി 1000 AC ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട് തമിഴ്നാട് സർക്കാർ











